ജനവിരുദ്ധ ഭരണകൂടത്തിനും മൗനം പാലിക്കുന്ന പ്രതിപക്ഷത്തിനുമെതിരെ ബദൽ രാഷ്ട്രീയം ഉയരണം. എസ്. ഡി. പി. ഐ.

കുന്ദമംഗലം :കേരളം ഭരിക്കുന്ന സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെടേണ്ട പ്രതിപക്ഷം കുറ്റകരമായ മൗനം പാലിക്കുന്നു. ഈ രണ്ട് മുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ് ഇതിനെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധമായി എസ്.ഡി.പി.ഐ മാറുമെന്ന് എസ്. ഡി. പി. ഐ.
സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.പി. അമീർ അലി പറഞ്ഞു.
എസ്.ഡി.പി.ഐ കുന്ദമംഗലം നിയോജക മണ്ഡലം നിയമസഭ തിരഞ്ഞടുപ്പ് കൺവെൻഷൻ പൂവാട്ട്പറമ്പ് അയന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
എസ്ഡിപിഐകുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ഹനീഫ പാലാഴിയ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി റഹ്മത്ത് നെല്ലൂളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കബീർ കെ കെ, പി റഷീദ്, അഹ്മദ് മാസ്റ്റർ, വുമൺ ഇന്ത്യ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി സീനത്ത് കുറ്റിക്കാട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ കെ കബീർ സ്വാഗതവും ട്രഷറർ അഹമ്മദ് നദ്‌വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *