ഇന്ത്യയു ൾപ്പെടെ ഒമ്പത് രാജ്യങ്ങ ളിലുള്ള 89 കുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് അധ്യാപകൻ പിടിയിൽ

പാരിസ്: ലോകം ചുറ്റി പെൺകുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് അധ്യാപകൻ അറസ്റ്റിൽ .1967 മുതൽ 2022 വരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ ഫ്രഞ്ച് അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. ജാക്വസ് ലെവ്യൂഗിൾ എന്ന 79കാരനെയാണ് ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലുള്ള 89 കുട്ടികളെ പീഡിപ്പിച്തിന് 2024ൽ പിടികൂടിയത്. കുറ്റപത്രം സമർപ്പിച്ചത് മുതൽ ലെവ്യൂഗിൾ പൊലീസ് കസ്റ്റഡിയിലാണ്. ലെവ്യൂഗിളിന്റെ ‘ഓർമക്കുറിപ്പുകൾ’ അടങ്ങിയ യുഎസ്ബി ഡ്രൈവുകളിൽ നിന്നാണ് കൗമാരക്കാരായ കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി അധികാരികൾ കണ്ടെത്തിയത്.
1967നും 2022നും ഇടയിൽ 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ജർമനി, സ്വിറ്റ്സർലൻഡ്, മൊറോക്കോ, നൈജീരിയ, അൾജീരിയ, ഫിലിപ്പീൻസ്, ഇന്ത്യ, കൊളംബിയ, ഫ്രഞ്ച് വിദേശ പ്രദേശമായ ന്യൂ കാലിഡോണിയ എന്നിവിടങ്ങളിൽ ഫ്രീലാൻസ് അധ്യാപകനായും ഇൻസ്ട്രക്ടറായും ജോലി ചെയ്താണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. ഗുഹകളുടെ ശാസ്ത്രം പഠിപ്പിക്കുന്ന സ്പെലിയോളജിയുടെ പരിശീലകനായും ഫ്രഞ്ച് അധ്യാപകനായുമാണ് ലെവ്യൂഗിൾ ലോകം കറങ്ങിയത്. 1967ൽ തന്റെ 21-ാം വയസിലാണ് ലെവ്യൂഗിൾ ആദ്യമായി നാടുവിട്ട് അൾജീരിയയിൽ എത്തുന്നത്. അവിടെ അദേഹം ഫ്രഞ്ച് പഠിപ്പിക്കാൻ തുടങ്ങി.
അധ്യാപകനെന്ന നിലയിൽ യാതൊരു യോഗ്യതയും ഇല്ലാതിരുന്നിട്ടും അടുത്ത ഏതാനും ദശകങ്ങളിൽ ജർമനി, സ്വിറ്റ്സർലൻഡ്, മൊറോക്കോ, നൈജീരിയ, അൾജീരിയ, ഫിലിപ്പീൻസ്, ഇന്ത്യ, കൊളംബിയ, ഫ്രാൻസ്, ന്യൂ കാലിഡോണിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇയാൾ സഞ്ചരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *