ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി
ഡാക്ക :ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ട അധികാരത്തിലേക്ക്.
കേവലഭൂരിപക്ഷമായ 151 സീറ്റുകൾ കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 211 സീറ്റുകളിൽ ബിഎൻപി മുന്നേറുമ്പോൾ ജമാഅത്തെ ഇസ്‌ലാമി സഖ്യം 70 സീറ്റുകളിൽ മുന്നേറുന്നെന്ന് പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി ചെയർമാനുമായ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയായേക്കും.
2024-ലെ ജൂലൈ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്.

