24കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം ക്ലാസ്മേറ്റിന്റെ വാടക വീട്ടിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഇൻഡോർ:24കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം ക്ലാസ്മേറ്റിന്റെ വാടകവീട്ടിലെ മുറിയില്‍ കണ്ടെത്ത. ഇന്‍ഡോറില്‍ ഇന്നലെയാണ് സംഭവം. യുവതിയുമായി ലൈംഗികബന്ധത്തിനു ശേഷം ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കൊല നടത്തുംമുന്‍പ് യുവതിയുമായി ലൈംഗികബന്ധം നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് കോളജ് വാട്സാപ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതില്‍ യുവതിയുടെ മുഖം കൃത്യമായി കാണാമെങ്കിലും യുവാവിന്റെ മുഖം ഇമോജികള്‍കൊണ്ട് മറച്ചിരുന്നതായും പൊലീസ് പറയുന്നു. യുവതിയു‌ടെ ആണ്‍സുഹൃത്ത് തന്നെയാണ് ഈ വിഡിയോയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം.

എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ പിതാവിനൊപ്പം ചില ആവശ്യങ്ങള്‍ക്കായി പുറത്ത് പോയിരുന്നു. അന്നേ ദിവസം വൈകിട്ട് പാര്‍ട്ടിയുണ്ടെന്ന് യുവതി കുടുംബത്തോട് പറഞ്ഞു. 11മണിയോടെ തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാല്‍ യുവതി തിരിച്ചെത്തിയില്ലെന്നു മാത്രമല്ല അന്നാണ് കോളജ് വാട്സാപ് ഗ്രൂപിലേക്ക് ലൈംഗികബന്ധം നടത്തുന്ന ദൃശ്യങ്ങള്‍ യുവതിയുടെ മൊബൈലില്‍ നിന്നും അയച്ചുകിട്ടിയത്.

ഉടന്‍ തന്നെ കോളജ് മാനേജ്മെന്റ് ഈ വിഡിയോ ഗ്രൂപ്പില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും യുവതിയുടെ പിതാവിനെ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. പിയൂഷ് ധനോഷിയ എന്ന വിദ്യാര്‍ഥിയുമായി യുവതിക്കുള്ള ബന്ധമടക്കം പിതാവിനെ അറിയിച്ചു. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും മാനേജ്മെന്റ് പിതാവിനെ അറിയിച്ചു.

“തുടര്‍ന്ന് പിതാവും ബന്ധുക്കളും സമീപത്തുളള പൊലീസ് സ്റ്റേഷനുകളിലെത്തി യുവതിയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കി. പീയൂഷ് ധനോഷിയയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ താമസിക്കുന്ന വീട് പൂട്ടിയിട്ടിരിക്കുകയാണെന്ന് അറിഞ്ഞു.

വെള്ളിയാഴ്ച്ചയോടെ പീയുഷ് താമസിക്കുന്ന മേഖലയിലെ താമസക്കാര്‍ ദുര്‍ഗന്ധം വരുന്നതായി പരാതിപ്പെടുകയും അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്. ചീഞ്ഞളിഞ്ഞ മൃതദേഹത്തിലെ സോക്സ് കണ്ടാണ് പിതാവ് യുവതിയെ തിരിച്ചറിഞ്ഞത്.

മെഡിക്കല്‍ പരിശോധനയില്‍ യുവതി മൂന്ന് ദിവസം മുന്‍പ് കൊല്ലപ്പെട്ടുവെന്ന് വ്യക്തമായി. മന്‍ഡ്സോര്‍ സ്വദേശിയായ ധനോഷിയയെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്. തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു.
മകളുടെ മൊബൈലിലൂടെയാണ് ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും പിതാവ് പറയുന്നു. ധനോഷിയയുടെ രീതികളെക്കുറിച്ച് യുവതി നേരത്തേ സഹോദരിയോട് സംസാരിച്ചിട്ടുണ്ടെന്നും പിതാവ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണ ലാല്‍ചന്ദാനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *