നാഷണൽ ലീഗ് കുടുംബ സംഗമവും ഫ്ലാഗ് മാർച്ചും നടത്തി

പെരുമണ്ണ : നാഷണൽ ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമത്തിൽ സുലൈമാൻ പുവ്വാട്ടുപറമ്പ് പതാക ഉയർത്തി ആരംഭിച്ചു. കുടുംബിനികൾക്ക് വേണ്ടി ആയിഷ ത്തുൽ ഹുദ വള്ളിക്കുന്നു കുടുംബ ബന്ധം എങ്ങിനെ ഊഷ്മളമാക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു
വൈകീട്ട് 5 മണിക്ക് വള്ളിക്കുന്നിൽ നിന്നാരംഭിച്ച ഫ്ലാഗ് മാർച്ചിന് എൻ കെ അബ്ദുൾ അസീസ്.ഷർമദ് ഖാൻ ഒളവണ്ണ മെഹബുബ് കുറ്റിക്കാട്ടൂർ നാസർ മാസ്റ്റർ പുത്തൂർ മഠം’ആബിദ് അമ്പിലോളി സെയ്താലി പാലാഴി എന്നിവർ നേതൃത്വം നൽകി
മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു പെരുമണ്ണയിൽ സമാപിച്ചതിന് ശേഷം നടന്ന പൊതുയോഗം നാഷണൽ ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
എൻ കെ അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി.ഷർമദ് ഖാൻ ഒളവണ്ണ
ആബിദ് അമ്പിലോളി ‘സെയതാലി പാലാഴി അസീസ് പേര്യ എന്നിവർ സംസാരിച്ചു
മെഹബൂബ് കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു നാസർ മാസ്റ്റർ സ്വാഗതപറഞ്ഞ യോഗത്തിൽ ആഷിഖ് കള്ളിക്കുന്ന് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *