ഹോട്ടലിൽ നിന്നും വിഷബാധയേറ്റ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: ഹോട്ടലിൽ നിന്നും വിഷബാധയേറ്റ രണ്ടു പേർ മരിച്ച.വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചവർ ആശുപത്രിയിൽ മരിച്ചു. ഭക്ഷ്യ വിഷബാധയെന്നാണ് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്.

ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. രാത്രി 11 മണിയോടെ വിഴിഞ്ഞത്ത് എത്തിയതെന്ന് കുടുംബത്തോടൊപ്പമുണ്ടായിരുന്ന കണ്ണൻ പറഞ്ഞു. കണവ തോരൻ, മീൻമുട്ട , പൊറോട്ട, അപ്പം തുടങ്ങിയവയാണ് കഴിച്ചത്. 1 മണിയോടെ തിരിച്ചുപോന്നു. വരുന്ന വഴി റഷീദ ബീവിക്കാണ് ആദ്യം അസ്വസ്ഥതയുണ്ടായത്. നെഞ്ച് വേദനയുണ്ടാവുകയും നാവ് തളരുകയും ചെയ്തു. പിന്നീട് ഷാജി ഛര്‍ ദ്ദിച്ചെന്നും ഇവർ പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *