കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടുത്തം

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടുത്ത. പാളയം-കല്ലായി റോഡിലുള്ള ജയലക്ഷ്മി സിൽക്സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീയനാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

വൈകിട്ട് 6:15-ഓടെയാണ് കെട്ടിടത്തിലെ രണ്ടാം നിലയിൽ തീപിടിച്ചത്. തുടർന്ന് മറ്റ് നിലകളിലേക്കും തീപടരുകയായിരുന്നു. ഉടൻ തന്നെ കെട്ടിടത്തിലുണ്ടായ ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. മൂന്ന് വർഷം മുമ്പ് സമാനമായ രീതിയിൽ ഇതേ സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *