മാസപ്പിറവി ദൃശ്യമായില്ല കേരളത്തിൽ റമദാൻ ഒ​ന്ന് വ്യാഴാഴ്ച

കോ​ഴി​ക്കോ​ട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒ​ന്ന് വ്യാഴാഴ്യായിരിക്കും. ശ​അ്ബാ​ൻ 30 ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​ക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ മാധ്യമങ്ങളെ അറിയിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ എന്നിവരും അറിയിച്ചു.

വ്യാ​ഴാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി
കോഴിക്കോട്: ഫെ​ബ്രു​വ​രി 18 ബു​ധ​നാ​ഴ്ച ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി 19ാം തീ​യ​തി വ്യാ​ഴാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *