ടോറസ് ലോറിക്കടി യിൽപ്പെട്ട് പെരുമണ്ണ സ്വദേശിയായ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
പെരുമണ്ണ: ദേശീയ പാതയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പെരുമണ്ണ വള്ളിക്കുന്ന്
താഴത്ത് വീട്ടില്‍
മക്കൻ ഹൗസ് ഹാഫിസ് താജുദ്ദീന്‍(22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നന്തിക്കും തിക്കോടിക്കുമിടയിൽ ഇരുപതാംമൈൽസിൽ വെച്ചാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം റോഡിൽ നിന്നും തെന്നി വീണു ടോറസിനടിയിൽ പെടുകയായിരുന്നുവെന്നാണ് വിവരം.
കെ.എസ്.യു പെരുമണ്ണ മണ്ഡലം കമ്മറ്റി പ്രസിഡൻ്റും
എം.എസ്.എം പുത്തൂര്‍മഠം യൂണിറ്റ് കമ്മറ്റി അംഗവുമാണ് മരിച്ച ഹാഫിസ്. വിദ്യാർത്ഥിയാണ്.
പിതാവ്: താജുദ്ദീന്‍ (ഡ്രൈവർ) മാതാവ്: ഷംസാദ് ബീഗം
സഹോദരങ്ങള്‍: ഹാഫില്‍ താജുദ്ദീന്‍, ഹാഫിദ.

