പ്രദർശനം തടയണം കേരള സ്റ്റോറിക്കെതിരെ ഹൈക്കോടതിയിൽ ഹരജി

’കൊച്ചി: കേരളത്തിലെ മുസ് ലിം സമുദായത്തെ ക്കുറിച്ച് വിദ്വേഷം പരത്തുന്ന കേരള  സ്റ്റോ റിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നൽകിയത്. സിനിമയുടെ തലക്കെട്ട് കേരളത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നതാണെന്ന് ഹരജിക്കാരൻ ആരോപിച്ചു. സിനിമ വർഗീയ ചേരിതിരിവിലേക്ക് നയിക്കുമെന്നും വിവിധ സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിലേക്ക് വഴിവെക്കുമെന്നും ഹരജിയിൽ പറയുന്നു.

ഹരജിയിൽ കേന്ദ്ര സെൻസർബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനോടും സെൻസർബോർഡിനോടും നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. സിനിമയുടെ നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സും നോട്ടീസിന് മറുപടി നൽകണം.

Leave a Reply

Your email address will not be published. Required fields are marked *