കോഴിക്കോടൻ  രുചിപ്പെരുമയുടെ ‘ഇത്ത’ സൈനബി നൂർ അന്തരിച്ചു.

കോഴിക്കോട്: കോഴിക്കോടൻ  രുചിപ്പെരുമയുട ‘ഇത്ത’ വിട പറഞ്ഞു.

സെയ്ന്‍സ് ഹോട്ടല്‍ ഉടമ സൈനബി നൂർ ( 82 ) അന്തരിച്ചു.  കോഴിക്കോടിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി വില്പന നടത്തുന്ന ‘സെയ്ന്‍സ്’ ഹോട്ടലിലൂടെയാണ് അവർ ശ്രദ്ധ നേടിയത്. കോഴിക്കോട് സന്ദർശിക്കാനെത്തുന്നവർ ബീച്ചിന് സമീപമുള്ള സെയ്ന്‍സ് ഹോട്ടലിൽ എത്താറുണ്ടായിരുന്നു.

സഹോദരി ഹലീമയുടെ വസതിയിൽ വെച്ചാണ് സൈനബി അന്തരിച്ചത്. മൃതദേഹം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കി.

പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. മകൾ- ഷിറിൻ മുസ്തഫ,മരുമകൻ- മൂർപ്പാള വീട്ടിൽ മുസ്തഫ. സഹോദരങ്ങൾ: പി.എൻ.എം ജാഫർ, ദാവൂദ്, ഖദീജ, ഹലീമ, പരേതരായ ആലിക്കോയ, മാമുക്കോയ, ആയിശബി.

Leave a Reply

Your email address will not be published. Required fields are marked *