കേരളസ്റ്റോറി ; ഒരു സിനിമയിൽ ഇത്രയും വെറുപ്പ് കൊണ്ടുവ ന്നിട്ടുണ്ടെങ്കിൽ ഭാവിയിൽ കേരളത്തോട് എന്തെല്ലാം കാണിക്കാൻ പറ്റുമെന്ന് വേടൻ

കോഴിക്കോട് :വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലെ വിദ്വേഷപരമായ ഉള്ളടക്കങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കമുള്ള പ്രകോപനപരമായ രംഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ഗൂഢശ്രമമാണ് ഇത്തരം സിനിമകളെന്ന് അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെയാണ് റാപ്പർ വേടനും വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഒരു സിനിമയിൽ ഇത്രയും വെറുപ്പ് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഭാവിയിൽ കേരളത്തോട് എന്തെല്ലാം കാണിക്കാൻ പറ്റുമെന്ന് വേട ചോദിക്കുന്നു. നമ്മള്‍ സമാധാനമായി ജീവിക്കുമ്പോഴാണ് ഭക്ഷണ രാഷ്ട്രീയവും കൊണ്ട് കേരളത്തിലേക്ക് വന്നിരിക്കുന്നതെന്നും വേടൻ പറയുന്നു. ഒരു സ്റ്റേജ് ഷോയിൽ സംസാരിക്കുകയായിരുന്നു വേടൻ.

‘ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ഭാവിയില്‍ എന്തൊക്കെ അവര്‍ക്ക് നമ്മോട് ചെയ്യാന്‍ പറ്റും. മനസിലായോ. ശ്രദ്ധിച്ചും കണ്ടും ജീവിക്കണം. പ്രോപ്പറായുള്ള വിദ്യാഭ്യാസം എടുത്തോണം. പൊളിറ്റിക്കല്‍ എജ്യൂക്കേഷന്‍. ഇല്ലെങ്കില്‍ ആദ്യം അടിക്കാന്‍ പോകുന്നത് നമ്മളെയാ. എനിക്കിത് പറയാതിരിക്കാം. പാട്ടും പാടി കാശും വാങ്ങി തിരികെ പോകാം. അത് ചെയ്യാത്തത് എന്താന്ന് അറിയോ. നിങ്ങളെല്ലാവരും എന്‍റെ സഹമനുഷ്യരാണെന്ന് എനിക്ക് കാണാന്‍ പറ്റുന്നത് ….

Leave a Reply

Your email address will not be published. Required fields are marked *