കിടക്കയിൽ വെച്ച മൊബൈൽ ഫോൺ കത്തി, അപകടം ഒഴിവായത് തലനാരിഴക്ക്
അരീക്കോട് :
രാത്രി കിടക്കയിൽ വെച്ച മൊബൈൽ ഫോൺ കത്തി. അപകടം ഒഴിവായത് തല നാരിഴയ്ക്ക്. അരീക്കോട് കീഴുപറമ്പ് പഴംപറമ്പ് തൃക്കളയൂരിൽ ചക്കിങ്ങൽ വീട്ടിലാണ് സംഭവം നടന്നത്.
ഗൃഹനാഥനായ മുസാഫിർ കിടക്കയിൽ വെച്ച മൊബൈൽ ഫോൺആണ് തനിയെ കത്തിയത്.
കുട്ടികളെ മദ്രസയിൽ കൊണ്ടുപോയി വിടുന്നതിനായും ഭർത്താവിനെ വിളിക്കാൻ മുറിയിലെത്തിയ മുസാഫിറിൻ്റെ ഭാര്യ ജസ്നയാണ് ഫോൺ കിടക്കയിലിരുന്ന് കത്തുന്നത് കണ്ടത്.
ഉടൻ ഭർത്താവിനെ വിളിച്ചെഴുന്നേൽപ്പിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

