ഹൃദയം വിങ്ങി വലിയങ്ങാടി, കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കും, മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരിക്കേറ്റവർക്ക് 50000 വീതവും നൽകും – മേയർ

ഹൃദയം വിങ്ങി വലിയങ്ങാടി, കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കു
ഇതിനിടെ
വലിയങ്ങാടിയിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്ന് നാലുപേര് മരിച്ചതിൽ വിശദീകരണവുമായി മേയർ. പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെഇറക്കിവിട്ടിരുന്നില്ലെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു. അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു.
കെട്ടിത്തിന്‍റെ സൺഷൈഡ് തകർന്ന് മരിച്ചവരടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50000 രൂപയും ധനസഹായം നൽകുമെന്നും മേയർ പറഞ്ഞു.
മരിച്ച അത്തോളി സ്വദേശി ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വിട്ടു നല്‍കിയിരുന്നു.
കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറക്കം ഇന്നലെ രാത്രി തന്നെ നടന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക മേയര്‍ ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി ഇന്ന് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്
വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരാന്‍ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ക്കാ​ട് കൊ​ടു​വ​മ്പ​ത്ത് താ​ഴെ​കു​നി അ​ഷ്റ​ഫ് (56), കൊ​ങ്ങ​ന്നൂ​ർ കു​നി​യി​ൽ ക​ട​വ് മ​ല്ലി​ശ്ശേ​രി താ​ഴെ നു​ജൂം വീ​ട്ടി​ൽ ബ​ഷീ​ർ (65), കി​ണാ​ശ്ശേ​രി കു​ളം​കു​ഴി​നി​ലം ബൈ​ത്തു​ൽ ഹു​ദ​യി​ൽ ജ​ബ്ബാ​ർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്‌.
ബീ​​ച്ചി​​ന് സ​​മീ​​പം പ​​ഴ​​യ പാ​​സ്​​​പോ​​ർ​​ട്ട്​ ഓ​​ഫി​​സ്​ പ്ര​​വ​​ർ​​ത്തി​​ച്ച 60 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ള്ള കെ​​ട്ടി​​ട​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.50ഓ​ടെ​യാ​ണ് ദു​ര​ന്തം. താ​ഴെ​നി​ല​യി​​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും ഏ​ജ​ന്‍റു​മാ​ണ് മ​രി​ച്ച​ത്. താഴെ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, തകർന്നുവീണ സ​ൺ​ഷേ​ഡ് സ്ലാ​ബു​ക​ൾക്ക് അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. ഉ​ട​ൻ സ​മീ​പ​ത്തെ ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
മ​രി​ച്ച അ​ഷ്റ​ഫ്, ജ​ബ്ബാ​ർ എ​ന്നി​വ​ർ ഗാ​മ ട്രേ​ഡേ​ഴ്സ് തൊ​ഴി​ലാ​ളി​ക​ളാ​ണ്. ബ​ഷീ​റി​ന്‍റെ ലോ​റി​യി​ലെ ലോ​ഡി​ങ്ങ് തൊ​ഴി​ലാ​ളി​യാ​ണ് വി​നോ​ദ്. ഏ​താ​നും ആ​ഴ്ച​ മു​മ്പ് കെ​ട്ടി​ട​ത്തി​ൽ പു​തി​യ സ്ഥാ​പ​ന​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മു​ക​ൾ നി​ല​യി​ൽ അ​ടു​ത്തി​ടെ ജിം ​അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *