ജെ.എൻ.യുവിലെ 14 വിദ്യാർഥി നേതാക്കൾ തീഹാർ ജയിലിൽ ; ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാതെ സമരക്കാർ
ന്യൂഡൽഹി:ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാതെ സമരക്കാർ ജെ.എൻ.യുവിലെ 14 വിദ്യാർഥിനേതാക്കളാണ് തീഹാർ ജയിലിൽ കഴിയുന്നത് .വ്യാഴാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും അഡ്രസ് വെരിഫിക്കേഷൻ പൂർത്തിയായില്ലെന്നും ഇനി പൂർത്തിയാവാൻ കോടതി അവധി കഴിയണം എന്നുമാണ് കാരണം പറയുന്നത്. ഹോളി കഴിഞ്ഞ് മാർച്ച് 5 നേ കോടതി പ്രവർത്തിക്കുകയുള്ളൂ.
രോഹിത് ആക്ട് നടപ്പിലാക്കുക, യുജിസി ഗൈഡ്ലൈൻസ് നടപ്പിലാക്കുക, ജാതീയ പരാമർശം നടത്തിയ വി.സി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് രാജിവെക്കുക തുടങ്ങിയവ ആവശ്യപ്പെട്ടും സ്റ്റുഡന്‍റ്സ് യൂനിയൻ നേതാക്കളെ പുറത്താക്കിയതിലും പ്രതിഷേധിച്ച് ജെ.എൻ.യു വിദ്യാർഥികൾ വ്യാഴാഴ്ച വിദ്യാഭ്യാസമന്ത്രാലയത്തിലേക്ക് പ്രഖ്യാപിച്ച മാർച്ച് യൂനിവേഴ്‌സിറ്റി ഗേറ്റുകൾ അടച്ച് പോലീസ് തടയുകയായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ജെ.എൻ.യു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് കെ ഗോപിക ബാബുവും ഉൾപ്പെടും.

