കണ്ണൂർ കോക്ടെയിൽ’; കുടിച്ചവർക്കും കുടിക്കാത്തവർക്കും അറിയാത്ത ആ രഹസ്യ കൂട്ട് ഇതാ …
കണ്ണൂരിന്റെ തനതായ സ്വാദും പെരുമയും വിളിച്ചോതുന്ന ഒരു പ്രശസ്തമായ പാനീയമാണ് ‘കണ്ണൂർ കോക്ടെയിൽ’ . പേരിൽ ‘കോക്ടെയിൽ’ എന്നുണ്ടെങ്കിലും ഇതൊരു നോൺ-ആൽക്കഹോളിക് മിൽക്ക് ഷേക്ക് അഥവാ മോക്ടെയിൽ ആണ്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കണ്ണൂരിലെ ജ്യൂസ് ഷോപ്പുകളിൽ തുടങ്ങിയ ഈ വിഭവം ഇപ്പോൾ കേരളത്തിലുടനീളം ശ്രദ്ധേയമാണ്.

ആവശ്യമായ സാധനങ്ങൾ
ക്യാരറ്റ്
പഴുത്ത പപ്പായ
കട്ടപ്പാൽ
“ഐസ്ക്രീം:
പഞ്ചസാര
കോൺഫ്ലേക്സ്, ചൂടാക്കിയ കശുവണ്ടി, കറുത്ത മുന്തിരി, അനാർ – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് വേവിച്ച ക്യാരറ്റ്, പപ്പായ, പൊടിച്ച കട്ടപ്പാൽ, ഐസ്ക്രീം, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർക്കുക. ഇതെല്ലാം നന്നായി അടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം. പാനീയം വിളമ്പുന്ന സമയത്ത് മാത്രമേ മുകളിൽ കോൺഫ്ലേക്സ്, കശുവണ്ടി, മുന്തിരി, അനാർ എന്നിവ ചേർക്കാവൂ. നേരത്തെ ചേർത്താൽ കോൺഫ്ലേക്സിന്റെ ക്രിസ്പിനെസ്സ് നഷ്ടമാകുമെന്ന് മറക്കണ്ട. അവസാനമായി ഇതിനു മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി ഇട്ട് കഴിച്ചാൽ ശരീരവും മനസും ഒരുപോലെ തണുക്കും.

