28,000 രൂപ; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ചു

തിരുവനന്തപുരം :സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ചു തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. അതേസമയം, അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നതിൽ ഉറച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നാളെ കോഴിക്കോട് സംസ്ഥാന കൗൺസിൽ യോഗം ചേരും.

ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ മാർച്ച് നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തിയിരുന്നു. ആയിരക്കണക്കിനു നഴ്‌സുമാരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരന്നത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും അല്ലാത്തപക്ഷം തിങ്കള്‍ മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നുമായിരുന്നു യുഎന്‍എയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *