ഇറാൻ ആക്രമണത്തിൽ കുവൈത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കുവൈത്ത്

കുവൈത്ത്: ഇറാൻ ആക്രമണത്തിൽ കുവൈത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കുവൈത്ത ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍, മിസൈലാക്രമണത്തില്‍ ആണ് ഡ്യൂട്ടിക്കിടെ ഇരുവരും കൊല്ലപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. വാറന്റ് ഓഫിസര്‍ അബ്ദുല്ല ഇമാദ് അല്‍ ഷറ, മേജര്‍ ഫഹദ് അബ്ദുല്‍ അസീസ് അല്‍ മജ്‌മൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം എവിടെ നടന്ന ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന കാര്യം മന്ത്രാലയംവ്യക്തമാക്കിയിട്ടില്ല.

അതിനിടെ കുവൈത്ത് വിമാനത്താവളത്തിലെ എണ്ണ സംഭരണികളില്‍ തീപടര്‍ന്നു പിടിച്ചിരുന്നു. ഇത് നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്നു രാവിലെയാണ് വിമാനത്താവളത്തിലെ എണ്ണടാങ്കുകളില്‍ നിന്ന് തീ പടര്‍ന്നുപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *