എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ അജിത് കുമാറിനെ മാറ്റി.

തിരുവനന്തപുരം:എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ അജിത് കുമാറിനെ മാറ്റി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സിഎടി) ഇടപെട്ടിരുന്നു.
2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ബി. അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്കളും കോടതി റദ്ദാക്കി. ഐഎഎസ് കേഡർ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.
ഇതോടെ എക്സൈസ് കമ്മീഷണറായ എം.ആർ അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് നീക്കിയത്. എക്സൈസ് കമ്മീഷണർ സ്ഥാനം ഒരു ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും സിഎടി നിരീക്ഷിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ ഈ സ്ഥാനത്ത് നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *