റോഡിന് കുറുകെ പണിയുന്ന കൾവർട്ട് ൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്
കുറ്റിക്കാട്ടൂർ ( കോഴിക്കോട്) റോഡിന് കുറുകെ പണിയുന്ന കൾവർട്ട് ൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്.
പൊതുമരാമത്ത് വകുപ്പ് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ പുതുക്കി പ്പണിയുന്ന കൾവർട്ടിലേക്കാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറും യാത്രക്കാരനും വീണത് . ഇന്ന് പുലർച്ചെയാണ് അപകടം. കൊടിയത്തൂർ സ്വദേശി ഡോ. ജമാൽ മുഹമ്മദിനാണ് പരിക്കേറ്റത്. 10 അടി താഴ്ചയുള്ള കൾവർട്ടിൽ വീണ ഇദ്ദേഹം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആഴ്ചകളായി പണി നടക്കുന്ന ഇവിടെ യാതൊരു സുരക്ഷ മതിലും ഉണ്ടായിരുന്നില്ല.
വളരെ തിരക്കേറിയ ടൗണിൽ പണി ഇഴഞാണ് നീങ്ങുന്നത്.
മിക്ക ദിവസവും കുറ്റിക്കാട്ടൂർ ടൗൺ വാഹന ക്കുരുക്കിലാണ്
ഇതിനിടയിൽ റോഡ് പകുതി അടച്ച് പണി നടക്കുന്നതിനാൽ
പെരുന്നാൾ സീസണിനിടയിലെ ഗതാഗതകുരുക്ക് വ്യാപാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

