ഷിഗല്ല രോഗം ; ഭയപ്പെടേണ്ട, കരുതൽ വേണം.പെരുവയൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം നൽകി.
പെരുവയൽ : ( കോഴിക്കോട്) പെരുവയൽ പഞ്ചായത്തിൽ മൂന്നര വയസ്സായ കുട്ടിയുടെ മരണം ഷിഗല്ല യാന്നെന്ന് സ്ഥിരീകരച്ചതിനെ തുടർന്ന് പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം നൽകി. കഴിഞ ഞായറാഴ്ചയാണ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ അങ്കണവാടി വിദ്യാർഥി മരിച്ചത്. മരണ കാരണം ഷിഗല്ലയാണെന്ന് പിന്നീടാണ് സ്ഥിരികരിച്ചത്. ഇതിനെ തുടർന്ന് പഞ്ചായത്ത് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് ക്യാമ്പ് സംഘടിപ്പിച്ചു.
ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിവരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യം നിലവിലില്ല ഗ്രാമപഞ്ചായത്ത് കുറിപ്പിൽ പറഞ്ഞു.
മുൻ കരുതലുകൾ ഇവയാണ്.
👉 മലിനമായ വെള്ളത്തിലൂടെ ഭക്ഷണത്തിലൂടെയും ഷിഗെല്ല അസുഖം വരാൻ സാധ്യത കൂടുതൽ ആണ് .
👉 കുട്ടികൾക്കും രോഗപ്രതിരോധശേഷി കുറവുള്ളവർക്കും അസുഖം വരാൻ സാധ്യത കൂടുതലാണ് അത്തരം ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്
👉 പനി ,വയറിളക്കം, ഛർദി ,ഓക്കാനം,വയറുവേദന,മലത്തോടൊപ്പം കഫം/ രക്തം പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
👉 ശുചിത്വം പാലിക്കുന്നതും – കക്കൂസിൽ പോയതിനു ശേഷവും, ആഹാരത്തിനു മുമ്പും നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക., രോഗിയുമായുള്ള അടുത്ത സമ്പർക്കം രോഗം ഭേദമാകുന്നതു വരെ ഒഴിവാക്കുക.ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് രോഗം വരുന്നത് തടയാൻ സഹായിക്കും. രോഗ ബാധിതർ നിർബന്ധമായും വൈദ്യ സഹായം തേടുക.

