എൻ ഡി എഫ് പ്രവർത്ത കരെ വെറുത വിട്ട കേസ്; സി. പി. എം പ്രവർത്ത കനായ സലിമിനെ പാർട്ടി ആസൂത്രിതമായി കൊന്നതാണെന്ന് സലീമിൻ്റെ പിതാവ്, ‘ഫസൽ വധത്തിനെതിരെ സലീം പ്രതികരിച്ചിരുന്നു’ .

തലശ്ശേരി: തലശ്ശേരിയിൽ 2008 ൽ വധിക്കപ്പെട്ട യു.കെ. സലീം വധക്കേസിലെ പ്രതികളായി പിടിക്കപ്പെട്ട എൻ ഡി.എഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടത് സി.പി. എം നെ തിരെനിരവധി ചോദ്യങ്ങൾ ഉയർത്തിയിരിക്കയാണ്.
സി. പി. എം പ്രവർത്തകനായ സലിമിനെ പാർട്ടി ആസൂത്രിതമായി കൊന്നതാണെന്ന് സലീമിൻ്റെ പിതാവ്ൻ്റ വെളിപ്പെടുത്തലാണ് ഈ കേസിൽ നേരത്തെ യുള്ള ദുരൂഹത വർധിപ്പിക്കുന്നത്.
തലശ്ശേരിയിൽ നടന്ന രണ്ട് കൊലപാതകങ്ങളിലും സി. പി എം ന് പങ്കുണ്ട് എന്ന ആരോപണങ്ങളുമായാണ്
പിതാവ് കെ.പി. യൂസഫ് രംഗത്തെത്തിയത്.
തന്റെ മകനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകരാണെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും, ഇതിനാവശ്യമായ വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്
സത്യം പുറത്തുവരുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫസൽ വധക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സലീമിന് അറിയാമായിരുന്നുവെന്നും അത് പുറംലോകം അറിയാതിരിക്കാനാണ് സലീമിനെ വകവരുത്തിയതെന്നും യൂസഫ് ആരോപിക്കുന്നു. കേസിൽ ഇപ്പോൾ കോടതി വെറുതെ വിട്ടവർക്ക് സലീമിന്റെ മരണത്തിൽയാതൊരു പങ്കുമില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം. യഥാർഥ പ്രതികളെനിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
വിധിപ്പകർപ്പ് പൂർണമായി പരിശോധിച്ച ശേഷം ഹൈക്കോടതിയെസമീപിക്കാനാണ് യൂസഫിന്റെ തീരുമാനം. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കും. മകന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നത് വരെ പിന്നോട്ടില്ലെന്നും അദ്ദേഹംപറഞ്ഞു

സംഭവം ഇങ്ങനെ

യു.കെ സലീമിനെ കൊലപ്പെടുത്തിയ കേസിൽ എന്‍ഡിഎഫ് പ്രവർത്തകരായിരുന്ന മുഴുവൻ പ്രതികളെയും ഇന്ന് വെറുതെ വിട്ടിരുന്നു. ഏഴു പ്രതികളെയാണ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.
………
ആദ്യത്തെ കൊലപാതക 2006ൽ
…………..
2006 ഒക്ടോബർ 22-ന് പുലർച്ചെ 3:30 മണിക്ക് തലശ്ശേരി സൈദാർപള്ളി സമീപം (ലിബർട്ടി ക്വാർട്ടേഴ്സ് റോഡ്) വെച്ചാണ് മുഹമ്മദ് ഫസൽ ക്രൂരമായി വെട്ടിക്കൊല്ലപ്പെട്ടത്. അദ്ദേഹം പത്ര വിതരണക്കാരനായിരുന്നു. 21-ലധികം വെട്ടുകൾ. കൊലയാളികൾ ഫസലിന്റെ രക്തത്തിൽ മുക്കിയ തൂവാല ഒരുആർഎസ്എസ്പ്രവർത്തകന്റെ വീട്ടുമുറ്റത്ത് ഇട്ടു. ഇത് ഹിന്ദു-മുസ്ലിം കലാപത്തിന് കാരണമാക്കാനുള്ള ശ്രമമായിരുന്നു. ആദ്യകാല പൊലീസ് അന്വേഷണവും RSS-നെ സംശയിച്ചു. സി ബി ഐ അന്വേഷണത്തിൽ സിപിഎം പ്രവർത്തകർ പിടിയിലായി. കേസ് തുടരുന്നു.
…….
രണ്ടാമത്തെ കൊല
………
2008 ജൂലൈ 23-ന് രാത്രി തലശ്ശേരി ഉസ്സൻമെട്ട (പുന്നോൽ) യിൽ സിപിഎം പ്രവർത്തകനായ യു.കെ. സലീം വെട്ടേറ്റ് മരിച്ചു. ഫസൽ വധക്കേസിന്റെ “രഹസ്യങ്ങൾ” അറിയാമായിരുന്ന സലീമും സുഹൃത്തുക്കളായ കെ.പി. ജിജേഷ്, കെ.എം. റയീസ് (റഈസ്) എന്നിവരും സിപിഎമ്മിനെ വിമർശിച്ചിരുന്നു. ഫസൽ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയുംസിപിഎമ്മിന്റെ പങ്കും പുറത്തുവിടുമെന്ന് ഭയന്നാണ് സലീമിനെ ഒഴിവാക്കിയതെന്നാണ് ആരോപണം. റയീസിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതും (2008) ഇതേ കൂട്ടത്തിലാണെന്ന് പറയപ്പെടുന്നു.
ഈ കൊല NDF
പ്രവർത്തകരുടെ തലയിലാണ് പോലീസ് കെട്ടി വച്ചത്. അവരെയാണ് ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്.
രണ്ട് കൊലപാതകങ്ങളും സി.പി എം നടത്തിയതാണെന്നാണ്
സലിമിൻ്റെ പിതാവിൻ്റെ ആരോപണം
ഇപ്പോൾ SDPI ഇടതു രഹസ്യ ഡീൽ ആരോപണത്തിനിടയിൽ ഈ കൊലപാതകവും ചർച്ചയായിരിക്കയാണ്

Leave a Reply

Your email address will not be published. Required fields are marked *