അനുജൻ ജ്യേഷഠനെ കുത്തിക്കൊന്നു; കത്തി കൊണ്ട് കുത്തിയത് പത്തിലേറെ തവണ

തൊടുപുഴ : തൊടുപുഴ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കൽ രാജു (മണി– 58) ആണ് മരിച്ചത്. അനുജൻ ബിജുവിനെ (45) കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറോടെ ഇവരുടെ വീടിനു സമീപം റോഡിൽ വച്ചാണ് ആക്രമണം.

ബിജു രാജുവിനെ പിന്നിൽ നിന്ന് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ പത്തിലേറെ കുത്ത് ഏറ്റിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് സംഭവമെന്ന് പറയുന്നു. കർഷകനാണ് മരിച്ച രാജു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വിജയമ്മ. മകൻ: സുമേഷ്.

Leave a Reply

Your email address will not be published. Required fields are marked *