സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂരും കൊല്ലത്തും വീട്ടമ്മ മരിച്ചു
കണ്ണൂർ / ആലപ്പുഴ:സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം തളിപ്പറമ്പ് മുതുകുട സ്വദേശി നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പാമ്പിന്റെ കടിയേറ്റത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കുട്ടനാട്ടിൽ ഇന്നലെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചിരുന്നു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് ഇന്ദിര. കഴിഞ്ഞ ദിവസം കായംകുളത്ത് 42-കാരി പാമ്പുകടിയേറ്റ് മരിച്ചിരുന്നു
കൊല്ലത്തും ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനെയാണ് രാവിലെ പാമ്പുകടിച്ചത്. പരിസരം വൃത്തിയാക്കുന്ന ജോലി ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ അറിയിച്ചു.
’

