സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനില്ല; ജാതി സെന്‍സസിനെതിരായ ഹരജി തള്ളി.

സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനില്ല; ജാതി സെന്‍സസിനെതിരായ ഹരജി തള്ള സുപ്രീം കോടതി
പിന്നാക്ക വിഭാഗത്തില്‍ എത്രപേരുണ്ടെന്നും അവര്‍ക്കായി എത്തരം ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും സര്‍ക്കാര്‍ അറിഞ്ഞിരിക്കണം

ന്യൂഡല്‍ഹി : ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിന് പിന്നാക്ക വിഭാഗത്തില്‍ എത്ര പേര്‍ ഉണ്ടെന്ന് സര്‍ക്കാരിന് അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി. സെന്‍സസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. അത് നയപരമായ തീരുമാനം ആണെന്നും ഇടപെടാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സെന്‍സസില്‍ ജാതി കണക്കെടുപ്പ് എടുക്കണമോ വേണ്ടയോ എന്നത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ്. അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ജാതി കണക്കെടുപ്പിനെതിരെ പൊതു പ്രവര്‍ത്തകനായ സുധാകര്‍ ഗുംമുലയാണ് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹരജി ഫയല്‍ ചെയ്തത്.

സെന്‍സസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള വിവരശേഖരണം നടത്തുന്നതില്‍ യാതൊരു തെറ്റുമില്ല. പിന്നാക്ക വിഭാഗത്തില്‍ എത്രപേരുണ്ടെന്നും അവര്‍ക്കായി എത്തരം ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും സര്‍ക്കാര്‍ അറിഞ്ഞിരിക്കണം. സുപ്രീം കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *