നിമിഷപ്രിയ യുടെ മോചനം ആക്ഷൻ കൗൺസിൽ ആവശ്യം പരിഗണിക്കണം സുപ്രീം കോടതി.

ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചന ശ്രമങ്ങൾക്ക് ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആക്ഷൻ കൗൺസിൽ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായുള്ള പ്രതിനിധി സംഘത്തിൻ്റെ യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കൗൺസിലിൻ്റെ അപേക്ഷ ലഭിച്ചാൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്ര സർക്കാരിനോട് സൂപ്രീംകോടതി നിർദേശിച്ചു. വധശിഷ എപ്പോഴേക്കാണ് മറ്റിയതെന്ന് കോടതി ആരാഞ്ഞു. അനിശ്ചിതമായി ശിക്ഷ നടപ്പിലാക്കുന്നത് മാറ്റിയെന്നും ആക്ഷൻ കൗൺസിൽ കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളും കോടതിയെ ബോധ്യപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *