മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ സംഘർഷത്തില്‍ മൂന്നുപേരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ടു. ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം:മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ സംഘർഷത്തില്‍ മൂന്നുപേരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ടു. ഒരാളുടെ നില ഗുരുതര
വെമ്പായം ജംഗ്ഷനിലെ ബാറില്‍ ഇന്ന് രാത്രിയായിരുന്നു സംഭവം.
ഇരിഞ്ചയം സ്വദേശി അരുണ്‍,തേക്കട സ്വദേശി നൗഫല്‍,വെമ്പായം സ്വദേശി റിയാസ് എന്നിവർക്കാണ് തീപടർന്ന് പൊള്ളലേറ്റത്. നന്നാട്ടുകര സ്വദേശി അനീഷാണ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കും പൊള്ളലുണ്ട്. ബാറിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും കത്തിനശിച്ചു. സംഭവസമയം ബാറില്‍ 22ലധികം പേരുണ്ടായിരുന്നു. തീയും പുകയും ഉയർന്നതോടെ ഇവർ പുറത്തേക്ക് ഓടുകയായിരുന്നു.
നേരത്തെ അനീഷും മറ്റ് മൂന്നുപേരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുശേഷം പുറത്തേക്ക് പോയ അനീഷ് തിരികെ കന്നാസില്‍ പ്രെട്രോളുമായെത്തി തീ കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെഞ്ഞാറമൂട് പൊലീസ് പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

