AI girlfriend

നാടിന് മാതൃകയാവേണ്ട അധ്യാപകർ ലഹരി കേസിൽ പിടിക്കപ്പെട്ടത് ഞെട്ടലുളവാക്കുന്ന താണെന്ന് മുഖ്യ മന്ത്രി വി.ഡി സതീഷൻ.

തിരുവനന്തപുരം: നാടിന് മാതൃകയാവേണ്ട അധ്യാപകർ ലഹരി കേസിൽ പിടിക്കപ്പെട്ടത് ഞെട്ടലുളവാക്കുന്ന താണെന്ന് മുഖ്യ മന്ത്രി വി.ഡി സതീഷൻ
വടകരയിലെ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ ലഹരി സംഘമായി മാറിയത്
ഇതിൻ്റെ നീരാളിപ്പിടുത്തം ഉന്നതരിലും എത്തി എന്നതിൻ്റെ തെളിവാണ് മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദേഹം. വളരെ ഗൗരവമുള്ള കാര്യമാണിത്. ഒരു പ്രാക്ടീസിങ് ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ അധ്യാപകർ ഉൾപ്പെട്ടിട്ടു​ണ്ടെന്ന് പറയുന്നത് വലിയ ഷോക്കിങ് ആണ്. സമൂഹത്തിൽ ലഹരി എത്രമാത്രം വ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ നെറ്റ്‍വർക്ക് എത്ര വലുതാ​ണന്നും എന്നുള്ളതിന്റെ തെളിവാണിത്. സർക്കാറിന്റെ ‘തൂഫാൻ’ നടക്കുന്നതുകൊണ്ടാണ് ഇതൊക്കെ പുറത്തുകൊണ്ടുവരാൻ സാധിച്ചത്. ‘തൂഫാൻ’ സർക്കാറിന്റെ മുൻണഗന പദ്ധതികളിലൊന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, എം.ഡി.എം.എ ലഹരി സംഘങ്ങൾക്കായി പണമിടപാട് നടത്തിയ കേസിൽ അധ്യാപികമാരും യുവാവും പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. പേരാമ്പ്ര ബി.ആർ.സി.യിലെ ട്രയിനർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30 ) , ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ. സി കീര്‍ത്തന (28) എന്നിവരെയാണ് ലഹരി ഇടപാടിൽ പൊലീസ് അറസ്റ്റുചെയ്തത്. ബി.ആർ.സി. അധ്യാപികമാരായ മൂന്നുപേർക്കും ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *