AI girlfriend

കർക്കടകത്തിൽ മുരിങ്ങ കഴിക്കണോ? വിഷമാണ് എന്ന വിശ്വാസം ശരിയോ?

തിരുവനന്തപുരം:  ആയുർവേദ പ്രകാരം സുഖചികിത്സയുടെയും കായകൽപ്പത്തിന്റെയും മാസമാണ് കർക്കടകം. ഈ കാലത്ത് പോഷകസമ്പുഷ്ടമായ കർക്കടകക്കഞ്ഞിയും ആയുർവേദ ഔഷധങ്ങളും കഴിക്കുന്ന പതിവുണ്ട്. എന്നാൽ ഈ മാസത്തിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും പഴമക്കാർ പറയാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുരിങ്ങ.ഏറെ പോഷകഗുണമുള്ള മുരിങ്ങയാണെങ്കിലും കർക്കടകത്തിൽ കഴിക്കരുത് എന്നതാണ് പഴയ വിശ്വാസം. ഇതിന് പിന്നിൽ പല കാരണങ്ങളാണ് പറയപ്പെടുന്നത്. മുരിങ്ങ മണ്ണിലെ വിഷാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുമെന്നും ആ വിഷം ഇലകളിൽ അടിയുമെന്നുമാണ് ഒരു വിശ്വാസം. കർക്കടകത്തിൽ മുരിങ്ങയിൽ ‘കട്ട്’ എന്ന വിഷാംശം ഉണ്ടാകുമെന്നും പറയാറുണ്ട്. മണ്ണിലെയും വെള്ളത്തിലെയും വിഷാംശം വലിച്ചെടുക്കാനുള്ള മുരിങ്ങയുടെ കഴിവ് കാരണമാണ് പണ്ടുകാലത്ത് ഇത് കിണറ്റിൻകരയിൽ നടിയിരുന്നത്. എന്നാൽ മുരിങ്ങയിൽ കർക്കടകത്തിൽ വിഷം ഉണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്നാണ് ഡോക്ടർമാരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.പിന്നെന്താണ് കാരണം? കർക്കടകം മഴക്കാലം കൂടിയായതിനാൽ ഈ സമയത്ത് നമ്മുടെ ശരീരത്തിന്റെ ദഹനശേഷി കുറയുന്നുണ്ട്. മുരിങ്ങയിലയിൽ കൂടുതൽ അളവിൽ സെല്ലുലോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാൻ ശരീരത്തിന് അധിക പ്രയാസമുണ്ട്. അതിനാൽ ദഹനക്കേട്, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് കർക്കടകത്തിൽ മുരിങ്ങ കഴിക്കുന്നത് അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം.മഴക്കാലമായതിനാൽ മുരിങ്ങയിലും ഇലകൾ കൂടുതലായി ഉണ്ടാകും. ഈ സമയത്ത് മുരിങ്ങ ഇലകൾ ഐസോതയോസയനേറ്റ്സ് പോലുള്ള രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇത് ഇലകൾക്ക് കൂടുതൽ കയ്പ് നൽകും. അതിനാൽ രുചിയിലും മാറ്റം വരും.ഈർപ്പം കൂടുതലായതിനാൽ ഇലകളിൽ പൂപ്പലും സൂക്ഷ്മജീവികളും വളരാനുള്ള സാധ്യതയും കൂടുതലാണ്. നന്നായി കഴുകി വൃത്തിയാക്കാതെ ഉപയോഗിച്ചാൽ പ്രശ്നമുണ്ടാകാം. ഈ കാരണങ്ങളെല്ലാം കൂടിയാണ് പഴമക്കാർ കർക്കടകത്തിൽ മുരിങ്ങ വേണ്ടെന്ന് പറഞ്ഞത്. ദഹനശക്തി നല്ലതുള്ളവർക്ക് നന്നായി വൃത്തിയാക്കിയ മുരിങ്ങ കർക്കടകത്തിലും കഴിക്കാം. എന്നാൽ ദഹനപ്രശ്നങ്ങളുള്ളവർ ഈ മാസം ഒഴിവാക്കുന്നതാണ് നല്ലത്.മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾപ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ എ, അവശ്യ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുരിങ്ങയില. ആന്റി ഫംഗൽ, ആന്റി വൈറൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.1. ഊർജ്ജം നൽകുന്നു: ക്ഷീണവും തളർച്ചയും അകറ്റാൻ സഹായിക്കുന്നു. ഇരുമ്പിന്റെ സാന്നിധ്യം രക്തക്കുറവ് കുറയ്ക്കുന്നു.2. രോഗപ്രതിരോധം കൂട്ടുന്നു: ഫൈറ്റോ ന്യൂട്രിയന്റുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.3. പ്രമേഹം നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്.4. ഹൃദയാരോഗ്യം: ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.5. അസ്ഥികളുടെ ബലം: കാൽസ്യവും ഫോസ്ഫറസും അടങ്ങിയതിനാൽ അസ്ഥികളെ ശക്തമാക്കുകയും ഓസ്റ്റിയോപൊറോസിസ് തടയുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *