AI girlfriend

വീടിൻ്റെ ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് 3 വാഹനങ്ങൾ ഒരേസമയം മോഷ്ടിച്ചു ,ട്വിസ്റ്റ് : മോഷണം നടത്തിയത് ബന്ധു പരാതി പിൻവലിച്ച് വീട്ടുകാർ

വടകര :ആളില്ലാത്ത വീട്ടിൽ നിന്ന് മൂന്ന് വാഹനങ്ങൾ മോഷണം പോയെന്ന പരാതിയിൽപൊലീസ് അന്വേഷണം തുടരവെ നാടകീയ വഴിത്തിരിവ്. വടകര മേമുണ്ട സ്വദേശിയായ ഉസ്മാന്റെ വീട്ടിൽ നിന്നാണ് വാഹനങ്ങൾ മോഷണം പോയത്. ബിഎംഡബ്ല്യു കാറും ഹാർലി ഡേവിഡ്സൺ ബൈക്കും ആക്ടിവ സ്കൂട്ടറുമാണ് മോഷണം പോയത്. വീട്ടിൽ‌ ആരുമില്ലാത്ത സമയത്ത് സിസിടിവി ക്യാമറകളുടെ ​ഹാർഡ് ഡിസ്ക് നശിപ്പിച്ചായിരുന്നു മോഷണം. എന്നാൽ വീട്ടുകാർ പരാതി നൽകിയതിന് പിന്നാലെ ഡിവൈഎസ്പി കെ.സനൽ കുമാറിന്റെ നേതൃത്വത്തി‍ൽ അന്വേഷണം നടക്കവെ വീട്ടുകാർ പരാതി പിൻവലിച്ചു.

പരാതിക്കാരുടെ ബന്ധു തന്നെയാണ് വാഹനങ്ങൾ മോഷ്ടിച്ചതെന്ന് വ്യക്തമായതോടെയാണ് വീട്ടുകാരുടെ പിന്മാറ്റം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. ലോക്കർ തുറന്ന് വാ​ഹനങ്ങളുടെ താക്കോൽ എടുത്താണ് മോഷണം നടത്തിയത്. വീട്ടിനകത്തായിരുന്നു ബൈക്ക്. മറ്റ് 2 വാഹനങ്ങൾ പുറത്തും. വീട്ടിലുണ്ടായിരുന്ന മറ്റൊരു കാർ അതിന്റെ ബാറ്ററി തകരാർ കാരണം സ്റ്റാർട്ട് ആകുന്നുണ്ടായിരുന്നില്ല. അതിനാലാണ് മോഷ്ടിക്കാത്തത്

വീട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കാണുന്നത്. പുലർച്ചെ വീട്ടിൽ ഒരു വാഹനം വന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും സ്ഥിരം വരുന്ന ബന്ധുക്കളാണെന്ന് കരുതി പുറത്തേക്ക് വന്നില്ലെന്നും വീട്ടിലുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു. തുടർന്ന് റോഡരികിലുള്ള ക്യാമറയിൽ ഇയാളുടെ മുഖം പതിഞ്ഞതോടെയാണ് ബന്ധുവാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു

വീടിൻ്റെ ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് 3 വാഹനങ്ങൾ ഒരേസമയം മോഷ്ടിച്ചു;

Leave a Reply

Your email address will not be published. Required fields are marked *