AI girlfriend

പുന്നപ്രയിൽ അഗതി മന്ദിരത്തിൽ ലൈംഗികാതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ, പ്രതിയായ ബ്രദർ മാത്യു ആൽബിൻ മൂന്ന് കൊലക്കേസുകളിൽ പ്രതിയായിരുന്നു

ആലപ്പുഴ: പുന്നപ്രയിലെ അഗതി മന്ദിരത്തിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സ്ഥാപന ഉടമ അറസ്റ്റിൽ. പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനാണ് പുന്നപ്ര പൊലീസിന്‍റെ പിടിയിലായത്. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.

സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്ന 25കാരിക്ക് നേരെയാണ് ലൈംഗികാതിക്രമ ശ്രമമുണ്ടായത്. പരാതി നൽകിയതിനെ തുടർന്ന് വധഭീഷണി മുഴക്കിയെന്നും പരാതി പിൻവലിക്കാൻ പണം വാഗ്ധാനം ചെയ്തെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപന ഉടമ തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്ഷേപങ്ങൾ നടത്തുകയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാഗ്ദാനം ചെയ്തെന്നുമാണ് യുവതിയുടെ പരാതി. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ തെളിവായി യുവതി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസിന്‍റെ നടപടി.
നേരത്തെ, മൂന്ന് കൊലക്കേസുകളിൽ പ്രതിയായ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മാത്യു ആൽബിൻ. പിന്നീട് ശിക്ഷാ ഇളവ് ലഭിച്ചാണ് ഇയാൾ പുറത്തിറങ്ങിയതും ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതും. മറ്റ് ജീവനക്കാർക്ക് നേരെയും ഇയാളുടെ ഭാഗത്ത് നിന്ന് സമാനമായ അതിക്രമശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *