AI girlfriend

സ്വന്തം  ചോരയെ പീഡിപ്പിച്ച പിതാവിൻ്റെ ക്രൂരതയിൽ ഞെട്ടി നാട് .പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക പീഡനത്തിനിരയാക്കി പിതാവ്

പത്തനം : സ്വന്തം  ചോരയെ പീഡിപ്പിച്ച പിതാവിൻ്റെ ക്രൂരതയിൽ ഞെട്ടി നാട് .പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക പീഡനത്തിനിരയാക്കി പിതാവ. കുട്ടിയുടെ പിതാവ് ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. നിലവിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് പെൺകുട്ടി ലൈംഗിക ചൂഷണം നേരിടുന്നത്. നിലവിൽ ഇയാൾ വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഏഴ് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒന്ന് പെരുനാട് പൊലീസിന് കൈമാറും.

സഹപാഠികളോടാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പറഞ്ഞത്. ഇത് പിന്നീട് സിഡബ്ലിയുസി വഴി പൊലീസിൽ എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *