ജാതിക്കും മതത്തിനും അതീതമായി ഏവരും ഒന്നിക്കുന്ന ആഘോഷമാണ് ഓണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജാതിക്കും മതത്തിനും അതീതമായി ഏവരും ഒന്നിക്കുന് അപൂർവ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ഓണത്തിന് എല്ലാവരും സന്തോഷം ആയി ഇരിക്കാൻ സർക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്നിരിക്കുന്ന തുക മുഴുവൻ ചിലവാക്കണം. ഈ പണം മാർക്കറ്റിൽ ഉണ്ടാകും കൂടുതൽ ടാക്‌സ് ഉണ്ടാകും. അങ്ങനെ മണി സർകുലേഷൻ ഉണ്ടാകും. അതാണ് വേണ്ടത്.
ഓണക്കാലമാണ് പ്രകൃതിയുടെ മനോഹാരിത മുഴുവൻ ജീവിതത്തിലും ഉണ്ടാകണം. അതാണ് എല്ലാവരുടെയും ആഗ്രഹം. ഓണാനുഭവങ്ങൾ വരുന്ന കാലത്തും തുടരണം. ലോകത്തിന് മുന്നിൽ അത് അവതരിപ്പിക്കാൻ കഴിയണം.
ലോകത്തിന്റെ മുന്നിൽ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അതിന് എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. കായലും കരയും ബന്ധിപ്പിച്ച് കൊണ്ടുള്ള ഇന്റെഗ്രെറ്റഡ് ടൂറിസം പദ്ധതി കൊണ്ടുവരും.
മിനിമം മൂന്ന് ദിവസം മുതൽ ഒരാഴ്ചവരെ ഒരു ടുറിസ്റ്റ് കേരളത്തിൽ വന്നാൽ ചിലവഴിക്കാൻ ആകണം അതാണ് ലക്ഷ്യം. ബീച്ച് ടൂറിസം, റിവർ ഫോറെസ്റ്റ് ടൂറിസം പ്രൊമോട്ട് ചെയ്യാൻ ആകണം. ഇന്റർനാഷണൽ മാരിടൈം മ്യുസിയം ഉണ്ടാകും.

