നിധിൻ രാജിൻ്റെ മരണം ; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്തു
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്ത. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി.
കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാമിന്റെ അറസ്റ്റിലെ വീഴ്ചകളില്‍ നടപടിയെടുക്കാത്തതിനെത്തുടർന്ന് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്യാത്തതിലായിരുന്നു രൂക്ഷവിമര്‍ശനം. സുധീര്‍ കല്ലന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു.
ഡിവൈഎസ്പി ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിച്ചിരുന്നു. എഡിജിപി എം.ആര്‍ അജിത് കുമാര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ എന്തുകൊണ്ട് സുധീറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്ന് കോടതി ചോദിച്ചിരുന്നു. സവര്‍ക്കറെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ അപ്പോള്‍ തന്നെ നിങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കത്ത് നല്‍കിയ ഉദ്യോഗസ്ഥയെ നിങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സില്‍ പരാതി നല്‍കിയ എഡിജിപിയെ നിങ്ങള്‍ ഡിജിപി ആക്കി. എഡിജിപി എം.ആര്‍ അജിത് കുമാറിനെ ഉടനെ സസ്‌പെന്‍ഡ് ചെയ്തു. അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാര്‍ ചട്ടം പറഞ്ഞില്ല. പക്ഷേ ഇവിടെ വലിയ വീഴ്ച ഉണ്ടായിട്ടും നിങ്ങള്‍ ചട്ടം പറഞ്ഞ് നടപടിയെടുക്കാതിരിക്കുകയാണ് എന്നും കോടതി രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.

