AI girlfriend

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു.

കോട്ടയം:സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു.കോട്ടയം ഏറ്റുമാനൂര്‍ മംഗളം കോളജിലെ ബി-ടെക് വിദ്യാര്‍ഥി അജ്മലിനെതിരെയാണ് കേസെടുത്തത്. നാലാംവര്‍ഷ വിദ്യാര്‍ഥിയാണ് അജ്മല്‍.

ഇയാളുടെ ലാപ്‌ടോപില്‍ സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. പ്രൊജക്റ്റ് വര്‍ക്കിന് വേണ്ടി ലാപ്‌ടോപ് എടുത്ത മറ്റൊരു വിദ്യാര്‍ഥിയാണ് ചിത്രങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഇന്നലെ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചിത്രങ്ങള്‍ മറ്റാര്‍ക്കും അയച്ചിട്ടില്ലെന്നും ഫോണിലും ലാപ്‌ടോപിലും സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ലാപ്‌ടോപ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *