AI girlfriend

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളിൽ നിന്ന് മുസ്‌ലിംകളെ വിലക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മന്ത്രി

മുംബൈ : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗർബ,ദണ്ഡിയ പരിപാടികളിൽ നിന്ന് മുസ്‌ലിംകളെ വിലക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ആവശ്യത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മന്ത്രയും ബി.ജെ.പി നേതാവുമായ നിതീഷ് റാണെ.ആഘോഷങ്ങളുടെ മറവിൽ ‘ലൗ ജിഹാദ്’ കേസുകൾ വർധിക്കുന്നു എന്ന് ആരോപിച്ചാണ് മന്ത്രി ഈ നിലപാടിനെ പിന്തുണച്ചത്.

പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കുകയും, അവരോട് ഹനുമാൻ ചാലീസ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്ത ശേഷം മാത്രമേ വേദിയിലേക്ക് പ്രവേശനം നൽകാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിഗ്രഹ ആരാധനയിൽ വിശ്വസിക്കാത്തവർ ഇത്തരം ഹൈന്ദവ ആചാരങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ നവരാത്രി ഉത്സവത്തിൽ പങ്കെടുക്കുന്നവർ ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്താൻ, പരിപാടിക്ക് എത്തുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കുക, നെറ്റിയിൽ തിലകം ചാർത്തുക തുടങ്ങിയവ ചെയ്യണമെന്ന് വി.എച്ച്.പി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *