AI girlfriend

ദുർഗാ പൂജയ്ക്കിടെ മാംസാഹാരം ഒഴിവാക്ക ണമെന്ന ആവശ്യം തള്ളി സുവേന്ദു അധികാരി.

കൊൽക്കത്ത:ദുർഗാപൂജയോടനുബന്ധിച്ച് മാംസാഹാരം ഒഴിവാക്കണമെന്ന ആവശ്യങ്ങൾ നിലനിൽക്കെ, കാളിഘട്ട് ക്ഷേത്രത്തിലെത്തി പരമ്പരാഗത മീൻ ഭോഗ് കഴിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസി ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം, ക്ഷേത്രത്തിൽ പ്രസാദമായി നൽകിയ മീൻ തല, വറുത്ത മത്സ്യം, ബലി കഴിച്ച ആടിന്റെ ഇറച്ചി, ബസന്തി പുലാവ് എന്നിവ കഴിച്ചു.

ദുർഗാ പൂജയ്ക്കിടെ മാംസാഹാരം ഒഴിവാക്കമെന്നും അത് കഴിക്കുന്നവരെ “പഖണ്ഡി” എന്ന് വിളിക്കണമെന്നും ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിലപാട് ബംഗാൾ ബിജെപി തള്ളിക്കളഞ്ഞു. കാളി ദേവിക്ക് നൽകുന്ന മാംസാഹാരം ബംഗാളി വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും ഭക്ഷണക്രമം തീരുമാനിക്കാൻ പുറത്തുനിന്നുള്ള മതപ്രഭാഷകർക്ക് അവകാശമില്ലെന്നും ബിജെപി വ്യക്തമാക്കി.

മതപ്രഭാഷകർക്ക് സ്വന്തം അഭിപ്രായം പറയാമെന്നും അത് സ്വീകരിക്കണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. “ഞാൻ ഒരു സനാതന ഹിന്ദുവാണ്. മഹാഷ്ടമിയിലും കാർത്തിക മാസത്തിലും സാത്വിക ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ കാളി ദേവിക്ക് സമർപ്പിക്കുന്ന മാംസാഹാരവും കഴിക്കും,” എന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *