ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഓപ്പൺ യൂണി വേഴ്സിറ്റിസ് അക്കാഡമിക് കൗൺസിലേഴ്സിൻ്റെ ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. സി.കെ. ഷമീമിനെ തെരെഞെടുത്തു
കോഴിക്കോട്: രാജ്യത്തെ കേന്ദ്ര-സംസ്ഥാന ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരെ ഏകോപിപ്പിക്കുന്ന All India Federation of Open Universities Academic Counsellors
അഖിലേന്ത്യ
(AIFOUAC)-ന്റെ ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. സി.കെ. ഷമീമിനെ തിരഞ്ഞെടുത്തു.
രാജ്യത്താകമാനം ഏകദേശം ഒരു ലക്ഷം അക്കാദമിക് കൗൺസിലർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് AIFOUAC. അക്കാദമിക് കൗൺസിലർമാരുടെ തൊഴിൽപരവും അക്കാദമികവുമായ പ്രശ്നങ്ങൾ ദേശീയതലത്തിൽ ഉന്നയിക്കുകയും വിവിധ ഓപ്പൺ സർവകലാശാലകളിലെ കൗൺസിലർമാരെ ഏകോപിപ്പിക്കുകയും ചെയ്യുന്നതിനാണ് സംഘടനയുടെ ലക്ഷ്യം.
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) അക്കാദമിക് കൗൺസിലറായ ഷമീം, സംഘടനയുടെ ദേശീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. രാജ്യത്തെ വിവിധ ഓപ്പൺ സർവകലാശാലകളിലെ അക്കാദമിക് കൗൺസിലർമാരുടെ അവകാശങ്ങളും ആവശ്യങ്ങളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനുമുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോ ഷമീം കോഴിക്കോട് പാഴൂർ സ്വദേശിയാണ്

