റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിക്ക് നികുതിക്കൊപ്പം 56.32 കോടി രൂപയുടെ പിഴയും ചുമത്തി ജിഎസ്‌ടി വകുപ്പ്. മദ്യം സൂക്ഷിച്ച കേസിൽ ആൻ്റോ അഗസ്റ്റിന് ജാമ്യം
കൊച്ചി:മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിക്ക് നികുതിക്കൊപ്പം 56.32 കോടി രൂപയുടെ പിഴയും ചുമത്തി ജിഎസ്‌ടി വകുപ്പ്നികുതി ഇനത്തിൽ 25.78 കോടി, പലിശ- 4.76 കോടി, നികുതി വെട്ടിപ്പിന് 100% പിഴ- 25.78 കോടി ഉൾപ്പടെ 56.32 കോടിയാണ് അടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് ആർസിബിക്ക് ജിഎസ്‌ടി വകുപ്പ് ഉടൻ അയക്കും.സെപ്റ്റംബർ 21 വരെയുള്ള തിയതി കണക്കാക്കിയാണ് പലിശയും പിഴയും തീരുമാനിച്ചിരിക്കുന്നത്. നികുതി വിവരങ്ങൾ മറച്ചുവെച്ചതിനു പിഴ ഈടാക്കാൻ എസ്ഐടി ശുപാർശ ചെയ്തിരുന്നു.
ഇതിനിടെ
അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ചാനൽ എം ഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടൊണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.അതേസമയം മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.

