കൂടപ്പിറപ്പിനൊരു ഭവനത്തിന് കുറ്റിയടിച്ചു.

.കൂറ്റിക്കാട്ടൂർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് ടി. നസറുദ്ധീൻ സ്മാരക  ‘കൂടപ്പിറപ്പിനൊരു ഭവനം’  പദ്ധതിയുടെ ഭാഗമായി കുറ്റിക്കാട്ടൂരിൽ നിർമിക്കുന്ന വീടിൻ്റെ കുറ്റിയടിക്കൽ കർമ്മം ടി.എ.കെ അബ്ദുളള നിർവ്വഹിച്ചു.

ചടങ്ങിൽ കുറ്റിക്കാട്ടൂർ യൂനിറ്റ് പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ട്, ജന: സിക്രട്ടറി ഹബീബ് റെയിൻബോ, വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് മമ്മദ് കൂട്ടു മൂച്ചിക്കൽ, യൂത്ത് വിംഗ് പ്രസിഡണ്ട് സമീർ ഫർണ്ണിച്ചർ പാർക്ക്, ജന: സിക്രട്ടറി ജാഫർ ഫാൻസി ഹൗസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പാറക്കണ്ടി അബു ഹാജി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഈ ഭവനത്തിൻ്റെ ശിലാസ്ഥാപനം ദേശീയ വ്യാപാര ദിനമായ ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 9 മണിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *