തൃശൂരിൽ ചോരി വോട്ട്; 5 പേരെ കണ്ടെത്തി. ആലത്തൂർ മണ്ഡലത്തിലെ നേതാവടക്കം ലിസ്റ്റിൽ.
കൊച്ചി: തൃശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ വീട്ടുടമ അറിയാതെ ചേർത്ത ഒമ്പതു വോട്ടർമാരിൽ അഞ്ചു പേരെ കൂടി കണ്ടെത്തി.ആലത്തൂർ മണ്ഡലത്തിലെ ബൂത്ത് നമ്പർ 165 ലെ വോട്ടർമാരാണ് അഞ്ച് പേരും.ഹരിദാസൻ മൂത്തടത്ത്,രേവതി മൂത്തേടത്ത്, മുഖിയമ്മ മൂത്തേടത്ത്,സൽജ മൂത്തടത്ത്, മൃദുല വിജയ് എന്നിവരാണ് വ്യാജ വോട്ടർമാർ. ഹരിദാസൻ മൂത്തേടത്ത് ബിജെപിയുടെ പ്രാദേശിക നേതാവാണ്.ബാക്കിയുള്ളവരും ബിജെപി പശ്ചാത്തലമുള്ളവരാണ്. 2010ൽ ബിജെപി സ്ഥാനാർഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിദാസൻ മത്സരിച്ചിരുന്നു.ഹരിദാസൻ അടക്കമുള്ള അഞ്ചു പേരുടെ വോട്ട് വേലൂരിൽ വെട്ടി പൂങ്കുന്നത്ത് ചേർത്തു. വേലൂർ വെങ്ങിശേരിയിൽ താമസിക്കുന്ന ഇവരുടെ വോട്ട് പൂങ്കുന്നത്ത് ചേർത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.തൃശൂര്‍ പൂങ്കുന്നത്തെ ക്യാപിറ്റൽ അപ്പാർട്മെന്റിലെ 4C ഫ്ളാറ്റിലെ ഉടമ അറിയാതെ വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടത് ഒമ്പത്പേരാണ്. വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ട്.പൂങ്കുന്നത്തെ ക്യാപിറ്റൽ C,4-ൽ താമസിക്കാതെ വോട്ട് ചേർത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണ്..നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകൾ പുറത്ത് വന്നു.

