ഗസ്സയിൽ പ്രസവിച്ച 23000 സ്ത്രീകൾക്ക് പരിചരണമില്ല . പ്രസവം അധികവും തെരുവിൽ, സ്ഥിതി അതീവ ഗുരുതരം.

ഗസ്സസിറ്റി: ഗസ്സ പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ ബോംബിട്ടു തകർക്കുകയാണ് നഗരത്തിലെ പ്രധാന കെട്ടിടങ്ങൾ. ഇതിനിടയിൽ പാലായനം ചെയ്യുന്ന പട്ടിണി മനുഷ്യർ പിടഞ്ഞു മരിക്കുന്ന കാഴ്ച ഹൃദയ ഭേദകമാണ്

2023 ഒക്ടോബർ മുതൽ തുടരുന്ന ഇസ്രായേലി സൈനിക നടപടികളിൽ ആയിരക്കണക്കിന് പേർ കുടിയിറക്കപ്പെട്ടതിനാൽ ഗാസ മുനമ്പിലെ സ്ത്രീകൾ തെരുവുകളിൽ പ്രസവിക്കാൻ നിർബന്ധിതരാകുകയാണെന്ന് ഐക്യരാഷ്ട്രസഭ ബുധനാഴ്ച പറഞു.
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം ആശുപത്രികളോ ഡോക്ടർമാരോ ശുദ്ധജലമോ ഇല്ലാതെ സ്ത്രീകളെ തെരുവുകളിൽ പ്രസവിക്കാൻ നിർബന്ധിതരാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടിനെ (UNFPA) ഉദ്ധരിച്ച് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
23,000 സ്ത്രീകൾക്ക് പരിചരണം ലഭിക്കുന്നില്ലെന്നും യുഎൻഎഫ്പിഎ പറയുന്നു
കരയാക്രമണം തുടങ്ങിയ ഗാസസിറ്റിയിൽ സ്ഥിതി അതിഗുരുരമെന്ന് റിപ്പോർട്ട് ചെയ്യുന്നു കര-വ്യോമ ആക്രമണങ്ങളുടെ മരണപ്പെയ്ത്തിനിടെ സിറ്റിയുൾപ്പെടുന്ന വടക്കൻഗാസയിലുടനീളം മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. ഇതോടെ സഹായമഭ്യർഥിക്കാനോ ആശയവിനിമയത്തിനോ പറ്റാത്തവിധം ഇവിടത്തുകാർക്ക് പുറംലോകവുമായുള്ള ബന്ധം മുറിഞ്ഞു.
കരയുദ്ധം തുടങ്ങിയതിന്റെ മൂന്നാംദിനമായ വ്യാഴാഴ്ച ഗാസസിറ്റിയുടെ കൂടുതൽ ഭാഗങ്ങളിൽ ഇസ്രയേലിന്റെ യുദ്ധടാങ്കുകളെത്തി. സിറ്റിയുടെ കിഴക്കൻമേഖല നേരത്തേ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സിറ്റിയുടെ ഹൃദയഭാഗത്തേക്കും പടിഞ്ഞാറൻ മേഖലകളിലേക്കും സൈന്യം നടപടി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടെൽ അൽ ഹവായിലും ശൈഖ് റദ്‍വാനിലും രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു. സിറ്റിയിലെ പത്തുലക്ഷംപേരെയും നിർബന്ധിച്ച് കുടിയിറക്കിയശേഷം ഹമാസുകാരുമായി നേരിട്ടേറ്റുമുട്ടുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ഹമാസിന്റെ ശക്തികേന്ദ്രമായ ഗാസാസിറ്റിയിൽ 3000-4000 ഹമാസുകാരുണ്ടെന്നാണ് ആരോപണ. ബുധനാഴ്ച മാത്രമുണ്ടായ ആക്രമണങ്ങളിൽ സിറ്റിയിൽ 35 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ പോഷകാഹാരക്കുറവിനാലും നാലുമരണമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *