വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡൽഹി |രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് 2023ല്‍ ജീവനൊടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മുന്‍ വര്‍ഷങ്ങളെ ആത്മഹത്യാനിരക്ക് 65 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
2013ല്‍ 8,423 വിദ്യാര്‍ഥി ആത്മഹത്യ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2023ല്‍ അത് 13,892 ആയി വര്‍ധിച്ചു. 2013 നെ അപേക്ഷിച്ച് 2023 ല്‍ ആത്മഹത്യയിലൂടെയുള്ള മൊത്തം മരണങ്ങളുടെ എണ്ണം 27 ശതമാനം വര്‍ധിച്ചു. 2023ല്‍ രാജ്യത്ത് നടന്ന മൊത്തം ആത്മഹത്യ മരണങ്ങളില്‍ 8.1ശതമാനം വിദ്യാര്‍ഥികളുടെ ആത്മഹത്യകളാണ്. പത്ത് വര്‍ഷം ഇത് 6.2 ശതമാനമായിരുന്നു.

തൊഴില്‍ മേഖലയിലെ കണക്കില്‍ 27.5 ശതമാനം ആത്മഹത്യ നിരക്കും ദിവസ വേതനക്കാരിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 14 ശതമാനം വീട്ടമ്മമാരും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ 11.8 ശതമാനവുമാണെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *