സലീമും ജയ്സലും ഇനി ഓട്ടോയിൽ ഇന്ത്യയെ കണ്ടെത്തും.

കുറ്റിക്കാട്ടൂർ:ഇന്ത്യയെ കണ്ടെത്താൻ സ്വന്തം ഓട്ടോയിൽ യാത്ര തിരിച്ചകുന്നമംഗലം പൈങ്ങോട്ടുപുറത്ത് സലീമിനും പുവ്വാട്ടുപറമ്പ് ജൈസലിനും നാട്ടുകാർ യാത്ര മംഗളനേർന്നു
സലീം സ്വന്തമായി ഓടിക്കുന്ന ഓട്ടോയിലാണ് ഇരുവരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഗ്രാമങ്ങളിലും നഗരങ്ങളും കാണാൻ വേണ്ടി യാത്ര തിരിച്ചത്. കുന്ദമംഗലം പൈങ്ങോട്ടു പുറം സ്കൂളിൽ പിടിഎ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർഷമീറ അരിപ്പുറം യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.


പിടിഎ പ്രസിഡണ്ട് റാസിക് എം എ ,കെ സക്കീർ ,ജിജിത് കുമാർ, ഫൈസൽ അരിപ്പുറം ,കെ പി സൈഫുദ്ദീൻ, സലാം അരിപ്പുറം,
പ്രധാനാധ്യാപിക ഷീന,
ശിഹാബ് സിപി , മഹ്റൂഫ് എന്നിവർ സംസാരിച്ചു . വിദ്യാർഥികളും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *