ഹാല്‍’സിനിമയുടെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി കത്തോലിക്കാ കോണ്‍ഗ്രസ്.

കൊച്ചി: ‘ഹാല്‍’സിനിമയുടെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി കത്തോലിക്കാ കോണ്‍ഗ്രസ് ചിത്രം മതസൗഹാര്‍ദം തകര്‍ക്കുമെന്നാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരോപണം. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ചാക്കോയാണ് ഹരജി സമര്‍പ്പിച്ചത്
അതേസമയം വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനും കത്തോലിക്ക കോണ്‍ഗ്രസിനുമെനതിരെ ഗൂഡാലോചന പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമയുടെ കഥ കത്തോലിക്ക കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയതായി സംവിധായകന്‍ സമീര്‍ വീര ആരോപിച്ചു.
‘ഐ ആം ഗെയ്മി’ന്റെ കാര്യം ഞാന്‍ തള്ളുന്നതല്ല; ലോകയുടെ വിജയത്തിന്റെ പോസിറ്റീവ് എനര്‍ജിയിലാണ് ദുല്‍ഖര്‍: ജേക്‌സ് ബിജോയ്
സിനിമ റിലീസ് ചെയ്യാതെ എങ്ങനെയാണ് ഒരു വിഭാഗത്തെ സിനിമ അവഹേളിക്കുകയാണെന്ന് പറയാന്‍ കഴിയുക എന്നും സിനിമ കാണാതെ എങ്ങനെയാണ് ചിത്രത്തിന്റെ ഉള്ളടക്കത്തെ പറ്റി അറിയുകയെന്നും സംവിധായകന്‍ ചോദിച്ചു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമീര്‍ വീര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *