ഉമീദ് പോർട്ടൽ ഹെൽപ് ഡസ്ക്ന് തുടക്കം,രാജ്യത്ത് മുസ്ലിം വിദ്വേഷം സൃഷ്ടിക്കുന്നത് ഭരണകൂടം. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി.
പുതിയ വഖഫ് രജിസ്ട്രേഷന് നിലവിൽ വന്ന പുതിയ സംവിധാനമാണ് ഉമീദ് പോർട്ടൽ.
കുറ്റിക്കാട്ടൂർ:രാജ്യത്തെ മുസ് ലിംകൾക്കതിരെ വെറുപ്പും വിദ്വേഷവും വളർത്തുന്നത് ഭരണകൂടമാണെന്ന് ഡോ . ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പറഞ്ഞു. കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാനയിൽ സംഘടപ്പിച്ച ഉമീദ് പോർട്ടൽ ഹെൽപ് ഡസ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് പുതിയ വഖഫ്നിയമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയമത്തിനെതിരെയും വഖഫ് സംരക്ഷണത്തിനും ഒന്നിച്ചു.
പ്രതിരോധം തീർക്കണമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
എഞ്ചി. പി.മാമുക്കോയ ഹാജി ( പ്രസിഡണ്ട് വഖഫ് സംരക്ഷണ സമിതി) അധ്യക്ഷത വഹിച്ചു.
അഡ്വ. പി.എം
മുഹമ്മദ് ഹനീഫ് ( കെ.എൻ. എം ) വി ടി ബഷീർ ( വിസ്ഡം )
ഡോ. അബ്ദുറ
ഹ്മാൻ( ജമാഅത്തെ ഇസ് ലാമി ) പേങ്കാട്ടിൽ അഹമ്മദ് ഹാജി, ( പ്രസിഡണ്ട്, കുറ്റിക്കാട്ടൂർ മുസ് ലിം യതീംഖാന )
ഖാലിദ് കിളിമുണ്ട ( മുസ്ലിം ലീഗ്) എന്നിവർ ആശംസ നേർന്നു.
അബ്ദുൽ ഖാദർ
( ജനറൽ സെക്രട്ടറി ,വഖഫ് സംരക്ഷണസമിതി) സ്വാഗതവും
എൻ.കെ യൂസുഫ് ഹാജി ( ട്രഷറർ , കുറ്റിക്കാട്ടൂർ മുസ് ലിം ജമാഅത്ത് ) നന്ദിയും പറഞ്ഞു.
എം. റഹ്മത്തുല്ലാഹ് ( ഡി.ഒ. റിട്ടേയ്ഡ് , വഖഫ് ബോർസ്)
ഡോ. മുഹമ്മദ് അസ് ലം
(റിട്ടേയ്ഡ് പ്രിൻസിപ്പൽ , ഗവ. ആർട്സ് കോളേജ്) എന്നിവർ ഹെൽപ് ഡസ്കിന് നേതൃത്വം നൽകി.

