വീട് പുറത്തു നിന്ന് പൂട്ടിയിട്ട ശേഷം ഡി.എം. കെ പ്രവർത്തകനെയും കുടുംബ ത്തെയും ചുട്ടു കൊന്നും
തിരുവണ്ണാമല:തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. തിരുവണ്ണാമലയ്ക്ക് സമീപമുള്ള ചെങ്ങം പക്രിപാളയം പ്രദേശത്താണ് അതിദാരുണമായ സംഭവം നടന്നത്. ഡിഎംകെ വാര്‍ഡ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ശക്തിവേലും(50) ഭാര്യ അമൃത(45)വുമാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്നപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയിട്ട ശേഷംഅജ്ഞാതര്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ഡിഎംകെ വാര്‍ഡ് ഇലക്ഷന്‍ ഇന്‍ ചാര്‍ജായ ശക്തിവേല്‍ തിരുവണ്ണാമല ജില്ലയിലെ ചെങ്ങത്തിനടുത്തുള്ള പക്രിപാളയം പഞ്ചായത്തില്‍ നിന്നുള്ളയാളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

