AI girlfriend

തമിഴ്‌നാട്ടിൽ പശുക്കളെ അറുക്കുന്നത് മദ്രാസ് ഹൈക്കോടതി നിരോധിച്ചു

ചെന്നൈ:ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്‌നാട്ടി പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഉത്തരവ് സംസ്ഥാനത്തുടനീളം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും കോടതി നേരിട്ട് നിർദ്ദേശം നൽകി. കോയമ്പത്തൂർ സ്വദേശിയായ കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പൊതുസ്ഥലങ്ങളിൽ പശുക്കളെ അറുക്കുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം…

Read More

നാല് വനിതകളെയും ദലിത് വിഭാഗത്തിൽ നിന്നുള്ള ഏഴുപേരെയും മന്ത്രിസഭയി ലെടുത്ത് തമിഴ്നാട്ടിലെ വിജയ് സർക്കാർ ചരിത്രം സൃഷ്ടിച്ചു.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അത്ഭുതം സൃഷ്ടിച്ച വിജയ് ഭരണത്തിലും മന്ത്രിസഭയയിലും ജാതി സമവാക്യങ്ങൾ മാറ്റി എഴുതി നാല് വനിതകളെയും ദലിത് വിഭാഗത്തിൽ നിന്നുള്ള ഏഴുപേരെയും മന്ത്രിസഭയിലെടുത്ത് തമിഴ്നാട്ടിലെ വിജയ് സർക്കാർ ചരിത്രം സൃഷ്ടിച്ചു സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വനിത-ദലിത് പ്രാതിനിധ്യമാണ് ഇത്തവണത്തേത്.സ്ഥാനമൊഴിഞ്ഞ എം.കെ. സ്റ്റാലിൻ മന്ത്രിസഭയിൽ രണ്ടുവനിതകളാണുണ്ടായിരുന്നത്. 2011-16 കാലത്തെ ജയലളിത മന്ത്രിസഭയായിരുന്നു വനിതാ പ്രാതിനിധ്യത്തിൽ മുന്നിൽ. അന്ന് മൂന്നു വനിതകളാണുണ്ടായിരുന്നത്. ദലിത് വിഭാഗത്തിൽനിന്നുള്ള ഏഴു മന്ത്രിമാരിൽ ആറുപേർ സംവരണ മണ്ഡലങ്ങളിൽനിന്ന് ജയിച്ചവരാണ്.സ്ഥാനമൊഴിഞ്ഞ ഡി.എം.കെ. മന്ത്രിസഭയിൽ…

Read More

ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ. ഭരണപക്ഷത്തെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി. വിജയിയുടെ വ്യക്തിഗത ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ സർക്കാർ പദവിയിൽ നിയമിച്ചത് കടുത്തവിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു ഭരണത്തിന്റെ തുടക്കത്തിൽ തന്നെ സ്വന്തം ജ്യോതിഷിക്ക് സുപ്രധാന സർക്കാർ പദവി നൽകിയ വിജയിയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ…

Read More

ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ’; സ്വന്തം ജ്യോത്സ്യന് സർക്കാർ ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച് നടി.

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ൻ്റെ വിജയം പ്രവചിച്ച ജ്യോതിഷ്ന് സർക്കാർ പദവി നൽകിയതിൽ പരക്കെ വിമർശനം വിജയിയുടെ വ്യക്തിഗത ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ സർക്കാർ പദവിയിൽ നിയമിച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ (OSD) ആയിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ സ്വന്തം ജ്യോതിഷിക്ക് സുപ്രധാന സർക്കാർ പദവി നൽകിയ വിജയിയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയിയെ കടന്നാക്രമിച്ചിരിക്കുകയാണ്…

Read More

തമിഴ്ടി നാട് ടി.വി കെ അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചെന്നൈ:തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും നടി തൃഷയടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തി. അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറിനെ കണ്ട് വിജയ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് 120…

Read More

വിജയെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

ചെന്നൈ :വിജയ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി പദമേൽക്കും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതിനിടെ വിജയെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുരംഗത്ത് വന്നിരിക്കുകയാണ്. വിജയിനെ മണ്ടൻ എന്ന് വിശേഷിപ്പിച്ച കട്ജു, തമിഴ് ജനതക്ക് ഉടൻ തന്നെ അദ്ദേഹത്തെക്കുറിച്ച് നിരാശ തോന്നുമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തുറന്നടിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങൾ വിജയിനെപ്പോലെയുള്ള സിനിമാ താരങ്ങൾക്ക് പിന്നാലെ പോകുന്നത് ശരിയല്ലെന്ന നിലപാടാണ് കട്ജു സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട് നേരിടുന്ന തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം തുടങ്ങിയ…

Read More

മാജിക് നമ്പർ തികച്ച് വിജ( യം )യ് .ഡി. എം കെ ഘടക കക്ഷികൾ പിന്തുണച്ചു .

ചെന്നൈ: മാജിക് നമ്പർ തികച്ച് വിജയ് . ഡി. എം കെ ഘടക കക്ഷികൾ പിന്തുണച്ചു .തമിഴ്‌നാട്ടില്‍ ഇനി വിജയ സര്‍ക്കാര്‍ രൂപീകരിക്കും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. നാലരയോടെ സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച്ച നടത്തും. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ…

Read More

എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടിയുള്ള എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ ശക്തമായ പ്രതിപക്ഷമായി തുടരാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്നും ദ ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. ഡിഎംകെ ലോക്സഭാ എംപി കലാനിധി വീരസ്വാമിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വഞ്ചിച്ചെങ്കിലും സംസ്ഥാനത്ത് ഫലപ്രദമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍…

Read More

ടി.വി.കെ തമിഴ് നാട്ടിൽ ഒരു അത്ഭുതമായി ഉദിച്ചുയർന്നത് എങ്ങനെ?

ടി.വി.കെ തമിഴ് നാട്ടിൽ ഒരു അത്ഭുതമായി ഉദിച്ചുയർന്നത് എങ്ങനെ സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ഭരിച്ച തമിഴ്നാട്ടിൽ പുതിയ ഉദയങ്ങൾ സ്വാഭാവികമാണ് എന്നാൽ 2026 ലെ തെര ഞെടുപ്പിൽ കേന്ദ്ര സർക്കാരിൻ്റെ വംശീയ രാഷ്ട്രീയ നിലപാ ടുകൾക്കെതിരെ ശക്തമായി പ്രതിരോധം തീർത്തത് സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ് നാടായിരുന്നു എന്നാൽ പ്രതീക്ഷകൾ അട്ടിമറിച്ചാണ് വിജയിൻ്റെ ടി.വി. കെ ഞെട്ടിച്ചു കളഞത്. ഇതെല്ലൊം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. തൊണ്ണൂറുകളുടെ തുടകത്തിൽ വിജയ് സിനിമകൾ ഹിറ്റ് ആയതോടെ തമിഴ് നാടിന്റെ എല്ലാ ഭാഗങ്ങളിൽ…

Read More

ബി.ജെ. പിയെ തോല്പിച്ച് തമിഴ്നാട് വിജയം ഒരു സീറ്റിൽ മാത്രം

ചെന്നൈ: ടി.വി.കെ തരംഗത്തിൽ തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെയെല്ലാം തിരിഞ്ഞ് പിടിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനം. തമിഴ്‌നാട്ടില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഒരി സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയം നേടാനായത്. കഴിഞ്ഞ തവണ ഇത് നാലായിരുന്നു. എ.ഐ.ഡി.എം.കെയെ കൂട്ടുപിടിച്ച് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍, എല്‍. മുരുകന്‍, തമിഴ്‌സൈ സൗന്ദര്‍ രാജന്‍, വാനതി ശ്രീനിവാസന്‍ തുടങ്ങിയ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയ്…

Read More