നാല് വനിതകളെയും ദലിത് വിഭാഗത്തിൽ നിന്നുള്ള ഏഴുപേരെയും മന്ത്രിസഭയി ലെടുത്ത് തമിഴ്നാട്ടിലെ വിജയ് സർക്കാർ ചരിത്രം സൃഷ്ടിച്ചു.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അത്ഭുതം സൃഷ്ടിച്ച വിജയ് ഭരണത്തിലും മന്ത്രിസഭയയിലും ജാതി സമവാക്യങ്ങൾ മാറ്റി എഴുതി നാല് വനിതകളെയും ദലിത് വിഭാഗത്തിൽ നിന്നുള്ള ഏഴുപേരെയും മന്ത്രിസഭയിലെടുത്ത് തമിഴ്നാട്ടിലെ വിജയ് സർക്കാർ ചരിത്രം സൃഷ്ടിച്ചു സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വനിത-ദലിത് പ്രാതിനിധ്യമാണ് ഇത്തവണത്തേത്.സ്ഥാനമൊഴിഞ്ഞ എം.കെ. സ്റ്റാലിൻ മന്ത്രിസഭയിൽ രണ്ടുവനിതകളാണുണ്ടായിരുന്നത്. 2011-16 കാലത്തെ ജയലളിത മന്ത്രിസഭയായിരുന്നു വനിതാ പ്രാതിനിധ്യത്തിൽ മുന്നിൽ. അന്ന് മൂന്നു വനിതകളാണുണ്ടായിരുന്നത്.

ദലിത് വിഭാഗത്തിൽനിന്നുള്ള ഏഴു മന്ത്രിമാരിൽ ആറുപേർ സംവരണ മണ്ഡലങ്ങളിൽനിന്ന് ജയിച്ചവരാണ്.സ്ഥാനമൊഴിഞ്ഞ ഡി.എം.കെ. മന്ത്രിസഭയിൽ ദലിത് വിഭാഗത്തിൽനിന്ന് നാലുപേരാണുണ്ടായിരുന്നത്. വിജയ് മന്ത്രിസഭയിൽ ഏഴുക്രൈസ്തവരും ഒരു മുസ്‌ലിമും രണ്ട് ബ്രാഹ്‌മണരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *