ഫിഫ ലോക കപ്പ് 2026 ; മെസപ്പൊട്ടേമിയയിലെ സിംഹങ്ങൾ’ തിരിച്ചു വരുന്നു ബൊളീവിയയെ 2-1 ന് തോല്ലിച്ച് ഇറാഖ് യോഗ്യത നേടി.
മെക്സിക്കോസിറ്റി:മെസപ്പൊട്ടേമിയയിലെ സിംഹങ്ങൾ’
40 വർഷത്തെകാത്തിരിപ്പിനൊടുവിൽ മെക്സിക്കോ സിറ്റിയിൽ നടന്ന ആവേശകരമായ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ-ഓഫ് മത്സരത്തിൽ ബൊളീവിയയെ 2-1 ന് തോല്ലിച്ച് ഇറാഖ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി.
1986-ന് ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പിന് യോഗ്യത നേടുന്നത്. അലി അൽ-ഹമ്മാദി, ക്യാപ്റ്റൻ ഐമൻ ഹുസൈൻ എന്നിവരാണ് നിർണ്ണായക മത്സരത്തിൽ ഇറാഖിനായി ഗോളുകൾ നേടിയത്. ഈ ചരിത്രനേട്ടം ബാഗ്ദാദിൽ വലിയ ആഘോഷങ്ങളാണ് നടക്കുന്നത് ഇറാഖ് ടീമിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് പ്രവേശനമാണിത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ലോകകപ്പിലേക്ക് യോഗ്യത നേടുന്ന അവസാന ടീമാണ് ഇറാഖ്.
മത്സരത്തിന്‍റെ ഒൻപതാം മിനിറ്റിൽ തന്നെ ലൂട്ടൺ ടൗൺ സ്ട്രൈക്കർ അലി അൽ-ഹമാദിയിലൂടെ ഇറാഖ് മുന്നിലെത്തി. അമീർ അൽ-അമ്മാരി എടുത്ത കൃത്യതയാർന്ന കോർണറിൽ നിന്നായിരുന്നു ഈ ഗോൾ.
പരാജയപ്പെടുത്തി ഇറാഖ് ജൂണില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടി. 1986-ന് ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പിന്‍റെ ഫൈനൽ റൗണ്ടിലെത്തുന്നത്. ഇതോടെ ജൂണില്‍ നടക്കുന്ന ലോകകപ്പിനുള്ള 48 ടീമുകളുടെ അന്തിമപട്ടികയായി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും യാത്രാ തടസങ്ങളും കാരണം അതീവ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് ഇറാഖ് ടീം ജീവന്‍മരണപ്പോരിനായി മെക്സിക്കോ സിറ്റിയിലെത്തിയത്. ബാഗ്ദാദിൽ നിന്ന് ജോർദാൻ വഴി മൂന്ന് ദിവസം നീണ്ട കഠിനമായ യാത്രയ്ക്കൊടുവിലാണ് ടീം മെക്സിക്കോയിൽ എത്തിയത്. പരിശീലനത്തിന് പോലും മതിയായ സമയം ലഭിക്കാത്തതിനാൽ മത്സരം മാറ്റിവെക്കാൻ ഓസ്‌ട്രേലിയൻ പരിശീലകൻ ഗ്രഹാം ആർനോൾഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെല്ലാം മറികടന്നാണ് ഇറാഖ് വിജയം പിടിച്ചെടുത്തത്.
മത്സരത്തിന്‍റെ ഒൻപതാം മിനിറ്റിൽ തന്നെ ലൂട്ടൺ ടൗൺ സ്ട്രൈക്കർ അലി അൽ-ഹമാദിയിലൂടെ ഇറാഖ് മുന്നിലെത്തി. അമീർ അൽ-അമ്മാരി എടുത്ത കൃത്യതയാർന്ന കോർണറിൽ നിന്നായിരുന്നു ആദ്യ ഗോൾ. എന്നാല്‍ 38-ാം മിനിറ്റിൽ മോയ്‌സസ് പാനിയാഗ്വയിലൂടെ ബൊളീവിയ സമനില പിടിച്ചു. ഇതോടെ മത്സരം ആവശകരമായി. രണ്ടാം പകുതി തുടങ്ങി എട്ട് മിനിറ്റിനുള്ളിൽ ഇറാഖ് ലീഡ് തിരിച്ചുപിടിച്ചു. പകരക്കാരനായി ഇറങ്ങിയ മാർക്കോ ലോക്-ഫർജിയുടെ ക്രോസിൽ നിന്ന് ക്യാപ്റ്റൻ അയ്‌മെൻ ഹുസൈൻ ഉജ്ജ്വലമായ ഫിനിഷിംഗിലൂടെ ഇറാഖിന്‍റെ വിജയഗോൾ കുറിച്ചു.

